ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍ അഖ്‌സ മസ്ജിദ് പ്രദേശത്ത് പ്രവേശിച്ചതിനെതിരെ ഖത്തര്‍
ദോഹ: ഇസ്രായേല്‍ അധിനിവേശ സേനയുടെ സംരക്ഷണയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍-അഖ്‌സ പള്ളിയുടെ മുറ്റത്ത് അതിക്രമിച്ച് കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിലെ ഹാഷിമൈറ്റ് സംരക്ഷണത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിനെതിരെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അല്‍-അഖ്‌സ പള്ളിയുടെ മതപരവും ചരിത്രപരവുമായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനികളോട് മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളോടുമുള്ള അതിക്രമമാണെന്നും ഖത്തര്‍ വിശദമാക്കി. … Continue reading ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍ അഖ്‌സ മസ്ജിദ് പ്രദേശത്ത് പ്രവേശിച്ചതിനെതിരെ ഖത്തര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed