

ദോഹ: ഇസ്രായേല്‍ അധിനിവേശ സേനയുടെ സംരക്ഷണയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍-അഖ്‌സ പള്ളിയുടെ മുറ്റത്ത് അതിക്രമിച്ച് കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിലെ ഹാഷിമൈറ്റ് സംരക്ഷണത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിനെതിരെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അല്‍-അഖ്‌സ പള്ളിയുടെ മതപരവും ചരിത്രപരവുമായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനികളോട് മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളോടുമുള്ള അതിക്രമമാണെന്നും ഖത്തര്‍ വിശദമാക്കി.

ഫലസ്തീന്‍ ജനതയ്ക്കെതിരെയും അവരുടെ ദേശങ്ങളിലും ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലും ഇസ്രായേല്‍ നടത്തുന്ന കടന്നു കയറ്റങ്ങളുടേയും അക്രമത്തിന്റേയും ഉത്തരവാദിത്വം ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ക്കായിരിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശദമാക്കി. ഈ ലംഘനങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
1967-ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറുസലേം ആസ്ഥാനമായി തങ്ങളുടെ മതപരമായ ആചാരങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ആചരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പൂര്‍ണ അവകാശം ഉള്‍പ്പെടെ ഫലസ്തീന്റെ ന്യായത്തിലും നീതിയിലും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളിലും ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

