

കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഐ എസ് എന്‍ ബയര്‍ പയനിയര്‍ അവാര്‍ഡിന് ഡോ. കെ വി ജോണി അര്‍ഹനായി. ഇന്ത്യയിലെ അവയവമാറ്റ ശസ്ത്രക്രിയ രംഗത്തെ അതുല്യ സംഭവനകള്‍ക്കാണ് അംഗീകാരം.

അര നൂറ്റാണ്ട് മുന്‍പ് 1971 ഫെബ്രുവരി രണ്ടിന് ഡോ. കെ വി ജോണിയുടെയും ഡോ. മോഹന്‍ റാവുവിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ആ ശസ്ത്രക്രിയയില്‍ കോയമ്പത്തൂര്‍ സ്വദേശിയിലാണ് വൃക്ക മാറ്റിവച്ചത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ ആശുപത്രികളില്‍ വൃക്കമാറ്റ ശസ്ത്രക്രിയ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ വൈസ് ഡീന്‍ ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതും ഡോ കെ വി ജോണിയുടെ നേതൃത്വത്തിലാണ്. വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ ആശുപത്രി ഡയറക്ടറാണ്. ഭാര്യ ഡോ. മോളി ജോണി വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം ചീഫ് ആണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

