ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം ആരംഭിച്ചു. നവംബര്‍ 15 വരെ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായാണ് കേരളോത്സവത്തിന്റെ കലാ- കായിക പരിപാടികള്‍ നടക്കുന്നത്.

city exchange

മനക്കപ്പടി അശോക ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ സി പി നൗഷാദ്, അലീഷ ലിനീഷ്, യൂത്ത് കോര്‍ഡിനേറ്റര്‍ സുധീര്‍ കുന്നത്തേരി, ലിനീഷ് വര്‍ഗീസ്, യൂസഫ് കുന്നത്തേരി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!