കണ്ടെത്താം പ്രതിരോധിക്കാം; പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സണ്‍റൈസ്

Web Desk
1 Min Read

കൊച്ചി: ലോക പ്രമേഹ ദിനത്തില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്‍പശാല സണ്‍റൈസ് ഡൈബ്‌ഫെസ്റ്റ് 2024 ശ്രദ്ധേയമായി. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഗൈനക്കോളജി, ഓര്‍ത്തോപെഡിക്‌സ്, ഒഫ്താല്‍മോളജി, ന്യൂറോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാല.

city exchange

പ്രമേഹത്തിനെതിരെയുള്ള സമഗ്ര ബോധവത്ക്കരണത്തിനായി ഒരുക്കിയ ഇന്‍സുലിന്‍ അഡ്മിനിസ്‌ട്രേഷന്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്‌സസൈസ് പരിശീലനം തുടങ്ങിയ സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രമേഹവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് ആരോഗ്യ വിദഗ്ദ്ധര്‍ മറുപടി നല്‍കി.

സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ജി ആര്‍ ബി എസ്, എച്ച് ബി എ1സി, യൂറിന്‍ മൈക്രോ ആല്‍ബുമിന്‍, ബയോതെസിയോമെട്രി തുടങ്ങിയ ലബോറട്ടറി പരിശോധനകളും കണ്‍സള്‍ട്ടേഷനും സൗജന്യമായിരുന്നു.

സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് കുമാര്‍ തമ്പി എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സണ്‍റൈസ് ആശുപത്രിയുടെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉദ്ഘാടനത്തോടൊപ്പം മാനേജിംഗ് ഡയറക്ടര്‍ ചടങ്ങില്‍ പറഞ്ഞു.

- Advertisement -
Ad image

സണ്‍റൈസ് ആശുപത്രി ഇതിനോടകം നടത്തിവന്ന വരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്നും ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി, ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് മുഹമ്മദ് സഫീര്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. പ്രവീണ്‍കുമാര്‍, ഡോ. ഷൈമ, ഡോ. സോണിയ, ഡോ. രമ്യ, ഡോ. രഞ്ജിനി കുര്യന്‍, ഡോ. അയ്യപ്പന്‍, ഡോ. വര്‍ഗീസ്, മെറീന, സിജോ, ഷില്ലി എന്നിവരും സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!