

ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പ് 2024ന്റെ മൂന്നാം വാരത്തില്‍ വ്യാഴാഴ്ച നടന്ന ആദ്യ കളിയില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ജയം.

വയനാട് കൂട്ടത്തിനെതിരെയുള്ള മത്സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി നാലു ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ വയനാട് കൂട്ടത്തിന് വല കുലുക്കാനായില്ല.

കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ തൃശൂരിന്റെ 19-ാം നമ്പര്‍ താരം സഞ്ജയിലൂടെ ആദ്യ ഗോള്‍ നേടി. 20-ാം മിനുട്ടില്‍ മൗസിഫ് തൃശൂരിന്റെ രണ്ടാം ഗോള്‍ നേടി. 31-ാം മിനുട്ടില്‍ മൗസിഫ് തന്നെ മൂന്നാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ വയനാട് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെങ്കിലും 66-ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി ഗോളക്കി മൗസിഫ് ഹാട്രിക്കും തൃശൂര്‍ ജില്ലാ സൗഹൃദവേദി നാലാം ഗോളും പട്ടികയില്‍ പൂര്‍ത്തിയാക്കി.
ഹാട്രിക് നേടിയ മൗസിഫ് തന്നെയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

