

കാബൂള്‍: ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്‍കുന്ന വൈദ്യസഹായവും നാല് ആംബുലന്‍സുകളും വഹിച്ചുകൊണ്ടുള്ള ഖത്തര്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തി.

അഫ്ഗാന്‍ കെയര്‍ടേക്കര്‍ ഗവണ്‍മെന്റിലെ പബ്ലിക് ഹെല്‍ത്ത് ഡപ്യൂട്ടി മന്ത്രി മൗലവി ഭക്ത്-ഉര്‍-റഹ്മാന്‍ ഷറഫത്തും അഫ്ഗാനിസ്ഥാനിലെ ഖത്തര്‍ എംബസിയിലെ ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്സ് ഡോ. മിര്‍ഡെഫ് ബിന്‍ അലി അല്‍ ഖഷൂതിയും ചേര്‍ന്ന് സഹായം സ്വീകരിച്ചു.


ഖത്തര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെയും അഫ്ഗാന്‍ ജനതയ്ക്കൊപ്പം നിലകൊള്ളുന്നതിനും പിന്തുണ നല്‍കുന്നതിനും അവരുടെ അടിയന്തരവും ആവശ്യമായ ആവശ്യങ്ങള്‍ക്കും ഉറച്ച പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് സഹായം കൈമാറുന്നത്.
