

ദോഹ: ആഗോളവാര്‍ത്ത കേരളപ്പിറവി ദിനത്തില്‍ പ്രസിദ്ധീകരിച്ച ‘എന്റെ കേരളം’ കേരളപ്പിറവി പതിപ്പിന്റെ ആദ്യകോപ്പി എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ കെ മേനോന്‍ സ്വീകരിച്ചു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഖത്തര്‍ കോര്‍ഡിനേറ്ററും അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ജോണ്‍ഗില്‍ബര്‍ട്ടാണ് ആദ്യ കോപ്പി കൈമാറിയത്.

ബെസ്റ്റ് മീഡിയ ചെയര്‍മാന്‍ അബ്ദുല്‍ റസാക്ക് മുസലിയാര്‍, ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട എന്നിവര്‍ പങ്കെടുത്തു.
