വാരാന്ത്യത്തില്‍ കാറ്റ് ശക്തമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Web Desk
0 Min Read

ദോഹ: വാരാന്ത്യത്തില്‍ കടല്‍ത്തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

city exchange

നവംബര്‍ 16 ശനിയാഴ്ച വരെ താപനില 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും മൂടല്‍മഞ്ഞും രാത്രിയില്‍ മേഘങ്ങളുണ്ടാകുമെന്ന് പറയുന്നു.
കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 5- 16നോട്ട് വേഗത്തിലായിരിക്കും വീശുക. കടല്‍ത്തീരത്ത് ചിലപ്പോള്‍ 24-25നോട്ട് വരെ ആഞ്ഞടിക്കും.

കടല്‍ ഉയരം 3 മുതല്‍ 6 അടി വരെ വ്യത്യാസപ്പെടും, ചിലപ്പോള്‍ 10 അടി വരെ ഉയരാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!