

ആലുവ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ മുപ്പത്തിരണ്ട് അങ്കണവാടികളിലും വിപുലമായ രീതിയില്‍ ശിശുദിന റാലിയും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടത്തി. പഞ്ചായത്ത്തല ശിശുദിന റാലി അഞ്ച്, ആറു വാര്‍ഡുകളിലെ 103, 105, 116 അങ്കണവാടികളുടെ നേതൃത്വത്തില്‍ കുന്നുംപുറത്ത് നടത്തി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയില്‍ നീന്തല്‍ മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ അനാമികക്ക് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ ആദരവ് പ്രസിഡന്റ് രാജി സന്തോഷ് നല്‍കി.

പഞ്ചായത്ത്തല ശിശുദിന റാലിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. മെമ്പര്‍ ലൈല അബ്ദുല്‍ ഖാദര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, അങ്കണവാടി ടീച്ചര്‍മാരായ ഉഷ ജാന്‍സിംങ്ങ്, രാജേശ്വരി, ഷീബ, അങ്കണവാടി മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങളായ ടി ഐ മുഹമ്മദ്, കെ കെ രാജു, അഷറഫ് പി എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
