കരിപ്പൂര്‍ വിമാനത്താവളം അടിസ്ഥാന വികസനം കാലത്തിന്റെ ആവശ്യം: എം.ഡി.എഫ്

Web Desk
1 Min Read

കോഴിക്കോട്: കോഴിക്കോടിന്റെ ആകാശ കവാടമായ കരിപ്പൂര്‍ വിമാന ത്താവളത്തിലെ അടിസ്ഥാന വികസനം കാലത്തിന്റെ ആവശ്യമെന്ന പ്രമേയവുമായി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം രംഗത്ത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് എം.ഡി.എഫ് ആവശ്യപ്പെടുന്നത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. എയര്‍പോര്‍ട്ട് സ്‌ക്കൂള്‍ പൊളിച്ചു പുറത്ത് നിര്‍മ്മിക്കുക, വിമാന താവളത്തിനകത്തുള്ള ഇന്ധന സ്റ്റേഷനുകളും പുറത്ത് മാറ്റി സ്ഥാപിക്കുക,എ.ടി.സി. ടവര്‍ പുറത്തേക്ക് മാറ്റുക,പഴക്കം ചെന്ന എയര്‍പ്പോര്‍ട്ട് സ്റ്റാഫ് കോളനി പൊളിച്ചു നീക്കി പുറത്ത് സ്ഥാപിക്കുക, കാര്‍ഗോ കേന്ദ്രവും മാറ്റുക,റണ്‍വേ 10 ന് അടുത്തുള്ള സ്ഥലം ഉപ യോഗപ്പെടുത്തുക, റണ്‍വേ 28 ന് അഭിമുഖമായുള്ള 19.30 ഏക്കര്‍ ഭൂമി ഉപയോഗപ്പെ ടുത്തുക, 150 ഏക്കര്‍ ഭൂമി പുതിയ വികസനത്തിനായ് ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!