അഫ്ഗാനില്‍ നിന്ന് എല്ലാ കോണ്‍സുലേറ്റ് ജീവനക്കാരെയും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു

Web Desk
1 Min Read

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള കോണ്‍സുലേറ്റില്‍ നിന്ന് 50ഓളം നയതന്ത്ര പ്രതിനിധികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് ഇന്ത്യ. കാണ്ഡഹാര്‍ നഗരത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാലാണ് വ്യോമസേനയുടെ വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചത്.

city exchange

രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന ഘട്ടത്തില്‍ താലിബാന്‍ വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനാലാണ് ഏറ്റുമുട്ടല്‍ ശക്തമായത്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാണ്ഡഹാറിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അടച്ചുപൂട്ടിയിട്ടില്ല. സ്ഥിതി ശാന്തമാകുന്നത് വരെയുള്ള താത്കാലിക നടപടിക്രമങ്ങള്‍ മാത്രമാണ് ഈ ഒഴിപ്പിക്കലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!