പിറ കണ്ടില്ല; കേരളത്തിൽ ബലി പെരുന്നാൾ 21ന്

Web Desk
1 Min Read

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ഇതുപ്രകാരം 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ജൂലൈ 20 ചൊവ്വാഴ്ചയാണ് അറഫാ ദിനം.

city exchange
Share This Article
Leave a Comment
error: Content is protected !!