‘ഒപ്പമുണ്ട് എം പി’ പദ്ധതി: ഭിന്നശേഷി സഹായ ഉപകരണവിതരണം ആലുവയില്‍

Web Desk
1 Min Read

ആലുവ: ബെന്നി ബെഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം ആലുവയില്‍.

city exchange

പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നടത്തിയ നിര്‍ണ്ണയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണമാണ് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം നടത്തുന്നത്.

അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ ക്യാമ്പില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റു വാങ്ങാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!