പെലെയുടെ ഗോള്‍ റെക്കോര്‍ഡ് തകര്‍ത്ത് നെയ്മര്‍ ജൂനിയര്‍

Web Desk
0 Min Read

ബ്രസീലിയ: അന്താരാഷ്ട്ര ഫുട്ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് തകര്‍ത്ത് നെയ്മര്‍ ജൂനിയര്‍.

city exchange

പെലെ ബ്രസീലിനായി 92 കളിയില്‍ 77 ഗോളുകള്‍ നേടിയപ്പോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളിവിയക്കെതിരെ ഇരട്ട ഗോള്‍ നേട്ടത്തില്‍ നെയ്മര്‍ 125 കളികളില്‍ നിന്നായി 79 ഗോളുകള്‍ സ്വന്തമാക്കി.

മത്സരത്തിന് മുമ്പ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍.

- Advertisement -
Ad image

56 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട ശേഷം ബ്രസീല്‍ ആദ്യമായാണ് കളത്തിലിറങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!