

മര്‍റാകേഷ്: മോറോക്കോയില്‍ ശക്തമായ ഭൂചലനം. 296 പേര്‍ മരിച്ചതായും 153 പേര്‍ക്ക് പരുക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭൂകമ്പമാപിനിയില്‍ 6.8 ആണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. മര്‍റാകേഷിന് 72 കിലോമീറ്റര്‍ വടക്കു കിഴകക്കായി 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ഭൂകമ്പമുണ്ടായത്.

ഭൂകമ്പം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലൂടെ ഓടുന്നതും കെട്ടിടങ്ങള്‍ കുലുങ്ങുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
