

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. സ്ഥാപന ശുചീകരണത്തിന്റേയും വൃക്ഷ തൈ നടീലിന്റേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു നിര്‍വ്വഹിച്ചു.

ആരോഗ്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.

മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ദിവ്യ രാജ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ക്ഷേമ കാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ നാസര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാര്‍ വി, സാജു മത്തായി, കെ എ ജോയ്, ആബിദ അബ്ദുല്‍ ഖാദര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ലൈലാ ബീവി, ദേവലാല്‍ വി ആര്‍, സ്റ്റാഫ് സെക്രട്ടറി സതീശന്‍ വി എസ്, സബ്‌ന കെ ആര്‍, നദീറ വളപ്പില്‍, അനീസ എന്നിവര്‍ പ്രസംഗിച്ചു.
