മഹിളാലയം പാലത്തിന് സമീപത്തെ മാലിന്യങ്ങള്‍ പരിശോധനയെ തുടര്‍ന്ന് നീക്കം ചെയ്യിച്ചു

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധനയെ തുടര്‍ന്ന് നീക്കം ചെയ്യിച്ചു. വാര്‍ഡ് അംഗം അബ്ദുല്‍ മജീദ് പി എ നല്‍കിയ പരാതിയെ തുടര്‍ന്ന് കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.

city exchange

പാലത്തിന് സമീപം കച്ചവടം നടത്തുന്നവരാണ് മാലിന്യ നിക്ഷേപത്തിന് പിന്നിലെന്നായിരുന്നു പരാതി.

വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമായി ചെലവഴിക്കുന്നതിന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ
നിരവധി പേരാണ് പാലത്തിന് സമീപം എത്തിച്ചേരുന്നത്.

മീന്‍, പച്ചക്കറി, കപ്പ, മാമ്പഴം തുടങ്ങി വിവിധ വ്യാപാരങ്ങള്‍ക്കായി നിരവധി കച്ചവടക്കാരാണ് പാലത്തിന് സമീപം റോഡരുകില്‍ കച്ചവടം നടത്തി വരുന്നത്.

- Advertisement -
Ad image

മാലിന്യ നിക്ഷേപം തുടര്‍ന്നാല്‍ കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് 2023 പ്രകാരം പിഴ ഈടാക്കുമെന്നും അനധികൃത കച്ചവടക്കാരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!