കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല സാമര്‍ഥ്യ ജീവികളെന്ന് ഹമീദ് ചേന്ദമംഗലൂര്‍

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിലും താലിബാന്‍ മനസ്സുളളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര്‍ ഏഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍.
ബി ജെ പി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ‘താലിബാനിസം വിസ്മയമോ” സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചേന്ദമംഗലൂര്‍.

city exchange


മതമൗലികവാദികള്‍ ഭൂതകാലത്തിലാണ് ഭാവിയെ കാണുന്നത്. താലിബാന്‍ മനുഷ്യാവകാശത്തേയും ആധുനിക ചിന്താഗതികളെയും അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും അവര്‍ വിദ്യാഭ്യാസം നിഷേധിക്കുന്നു. ലോകത്ത് മുഴവന്‍ ഇസ്‌ലാം മതം സ്ഥാപിക്കലാണ് മുസ്‌ലിം മതമൗലികവാദികളുടെ ലക്ഷ്യം. ഇത്തരം ആശയക്കാര്‍ ഇന്ന് കേരളത്തിലുമുണ്ട്.


കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ ലഭിച്ചേക്കാവുന്നതു മായ ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍.

- Advertisement -
Ad image

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പിടിച്ചടക്കലിനെ ചൈനയ്ക്കും പാക്കിസ്ഥാനുമൊപ്പം പിന്തുണയ്ക്കുന്നവരാണ് കേരളത്തിലെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രധാന കക്ഷികളെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
കേരളത്തിലെ സി പി എമ്മും കോണ്‍ഗ്രസ്സുമൊക്കെ താലിബാനെ പിന്തുണയ്ക്കുന്നവരാണെന്നും
രമേശ് പറഞ്ഞു.


റിട്ട. ജില്ല ജഡ്ജി പി എന്‍ ശാന്തകുമാരി, മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധു സംസാരിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍ അധ്യക്ഷത വഹിച്ചു. എം മോഹനന്‍, ടി ബാലസോമന്‍, ടി റിനീഷ്, അഡ്വ. രമ്യാ മുരളി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!