കൊമേഴ്‌സ് രംഗത്തിന് തൊഴില്‍ സാധ്യതകള്‍ നിരവധിയെന്ന് കൊമേഴ്‌സ് കാര്‍ണിവലില്‍ മന്ത്രി പി രാജീവ്

Web Desk
2 Min Read

കൊച്ചി: പുതിയ സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും പല രംഗങ്ങളും കയ്യടക്കിയാലും കൊമേഴ്‌സ് രംഗത്തുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തേവര എസ് എച്ച് കോളജില്‍ കേരള കോമേഴ്‌സ് ഫോറവുമായി ചേര്‍ന്ന് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച കൊമേഴ്‌സ് കാര്‍ണിവല്‍ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

കേരളത്തില്‍ ബിസിനസിന് ഇപ്പോള്‍ വലിയ സാധ്യതകളുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രംഗത്ത് കേരളമാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2020ല്‍ 28-ാം സ്ഥാനത്തുണ്ടായിരുന്നതാണ് കേരളം രണ്ടു വര്‍ഷങ്ങളായി ഒന്നാമതെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പതിനാറ് ലക്ഷത്തിലധികം ചെറുകിട- ഇടത്തരം സംരംഭങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ പകുതിയും വനിതകളാണ് സംരംഭകരെന്ന പ്രത്യേകതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുമ്പുള്ളതിനേക്കാള്‍ ജോലി സാധ്യതയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഫ്‌ളെക്‌സി പ്ലേസസ് സാധ്യതകളും ധാരാളമുണ്ട്. യു എസിലെ കമ്പനികളുടെ കണക്കുകള്‍ കേരളത്തിലിരുന്ന് നോക്കാവുന്നത്രയും സാങ്കേതികത വികസിച്ചിട്ടുണ്ട്. ഒരു പഠനവും സാങ്കേതിക വിദ്യയെ കൂടെ ചേര്‍ക്കാതെ പൂര്‍ത്തിയാക്കാനാവില്ല. ഐ ടി ഇല്ലാതെ ഒരു വിഷയവും പഠിപ്പിക്കാനാവില്ലെന്നും മറ്റു വിഷയങ്ങളില്ലെങ്കില്‍ ഐ ടിക്ക് ജീവനുണ്ടാവില്ലെന്നും പി രാജീവ് പറഞ്ഞു.

- Advertisement -
Ad image

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് കൊമേഴ്‌സ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ടിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, കൊമേഴ്‌സ് ക്വിസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ബെസ്റ്റ് മാനേജര്‍ എന്നീ മത്സരങ്ങള്‍ കൊമേഴ്‌സ് കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറി.

ഐ സി എ ഐ ന്യൂഡല്‍ഹി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. എസ് ഐ ആര്‍ സി സെക്രട്ടറിയും റീജ്യണല്‍ കൗണ്‍സില്‍ അംഗവുമായ ദീപ വര്‍ഗ്ഗീസ്, കേരള കൊമേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് ജി, സംസ്ഥാന സെക്രട്ടറി അഹമ്മദ് ബദര്‍ പി പി, സംസ്ഥാന ട്രഷറര്‍ ബൈജു ആന്റണി, തേവര എസ് എച്ച് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് വര്‍ഗ്ഗീസ്, കാര്‍ണിവല്‍ കോര്‍ഡിനേറ്റര്‍ സാബു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ആനന്ദ് എ എസ് സ്വാഗതവും സെക്രട്ടറി രൂപേഷ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!