

ദോഹ: തിരക്കുള്ള സ്ഥലങ്ങളില്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും പോക്കറ്റടിക്കുന്ന അഞ്ചംഗ ഏഷ്യന്‍ വംശജരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. തിരക്കുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പണവും വ്യക്തിപരമായ വസ്തുക്കളും പോക്കറ്റിടിക്കുന്ന സംഘങ്ങളെ കുറിച്ച് നിരവധി വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പോക്കറ്റടിക്കാരെ കുറിച്ച് നിരീക്ഷണം നടത്തിയത്. പിടിയിലായവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറ്റസമ്മതം നടത്തി. ഇവരില്‍ നിന്നും ഏതാനും മോഷണ വസ്തുക്കളും കണ്ടെടുത്തു.

ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പണവും വ്യക്തിപരമായ വസ്തുക്കളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യുകയും എമര്‍ജന്‍സി സര്‍വീസില്‍ ബന്ധപ്പെടുകയും വേണമെന്ന് അറിയിച്ചു.

