

ദോഹ: കര്‍വ ടാക്‌സികള്‍ ഇലക്ട്രിക്കിലേക്ക്. പരിസ്ഥിതി സൗഹൃദമായ രീതിയിലേക്കാണ് പൊതുഗതാഗത രംഗം മുവാസലാത്ത് നീക്കുന്നത്.

കര്‍വ ടാക്‌സികളുടെ നിലവിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരമായാണ് ഹൈബ്രിഡ് ഇലക്ട്രിക്ക് ഇക്കോ ടാക്‌സികള്‍ നിരത്തിലറങ്ങുക. സ്വയം ചാര്‍ജാവുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളാണ് ടാക്‌സി സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക.

ലോ എമിഷന്‍ ഗ്യാസോലിന്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ പരിസ്ഥിതി മലിനീകരണം വലിയ തോതില്‍ കുറക്കും. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ചെറിയ വേഗതയില്‍ നീങ്ങുമ്പോഴും നിര്‍ത്തുമ്പോഴും പൂര്‍ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുക. ചക്രങ്ങളില്‍ നിന്ന് ഗതികോര്‍ജ്ജത്തെ കാര്‍ ബാറ്ററിയില്‍ സംഭരിച്ച് വൈദ്യുതിയാക്കി മാറ്റുന്ന നൂതന സാങ്കേതകി വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.

