

വടകര: പഠിച്ചിറങ്ങുമ്പോഴേക്കും വനിതകള്‍ക്ക് ജോലി നേടിക്കൊടുക്കുന്ന വടകരയിലെ സ്ഥാപനമായ ടീച്ചേഴ്‌സ് അക്കാദമിയില്‍ വനിതകള്‍ക്കായി ആറുമാസത്തെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ആരംഭിച്ചു.
വടകര സഹകരണ ഹോസ്പിറ്റല്‍ ജനറല്‍ മെഡിസിന്‍ എം ഡി ഫാത്തിമ വര്‍ദ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അജന്യ, അനശ്വര, പുണ്യശ്രീ എന്നിവര്‍ പ്രാര്‍ഥന ആലപിച്ചു. നസീല അധ്യക്ഷത വഹിച്ചു.
ഫിദ, ജസ്ന, നിയ എന്നിവര്‍ പ്രസംഗിച്ചു. മനില കെ സ്വാഗതവും റുഖിയ നന്ദിയും പറഞ്ഞു.

ഹോസ്പിറ്റല്‍ മേഖലയില്‍ ആറുമാസംകൊണ്ട് വനിതകള്‍ക്ക് ജോലി നേടാന്‍ അവസരം ഒരുക്കുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് കോഴ്‌സ് വടകരയില്‍ ആദ്യമായി ആരംഭിച്ചത്.
