യൂത്ത് കോണ്‍ഗ്രസ് റെയില്‍വെ സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി

Web Desk
2 Min Read

ആലുവ: സി എ എ വഴി ഇന്ത്യയെ മതരാജ്യമാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ റെയില്‍വെ സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി.

city exchange

ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ സി എ എ ബില്‍ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസും ആര്‍ പി എഫും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ മുഖ്യ കവാടത്തില്‍ തടഞ്ഞു. പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. രംഗം വഷളായതീനെ തുടര്‍ന്ന് നേതാക്കന്മാര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റൊ പി ആന്റു, അബ്ദുല്‍ റഷീദ്, ജിന്‍ഷാദ് ജിന്നാസ്, ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, അഡ്വ. പി ബി സുനീര്‍, യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ആലുവ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ്, മുഹമ്മദ് ഷഫീഖ് കെ എസ്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, സഹകരണ ബാങ്ക് മെമ്പര്‍ ഹാരിസ് എം എ, ഫാസില്‍ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സനു എം എസ്, രഞ്ജു ദേവസ്സി, ആല്‍ഫിന്‍ രാജന്‍, ഫഹദ്, അനുജ് എം ജമാല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, മുഹമ്മദ് അസര്‍, സക്കീര്‍ എം എം, ജിതിന്‍ രാജ്, സിറാജുദ്ദീന്‍ ഹക്കീം, ശാന്റോ പോളി, എബിന്‍ ഡേവിസ്, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അല്‍ അമീന്‍ അക്ഷറഫ്, മിവ ജോളി, ജില്ലാ സെക്രട്ടറിമാരായ അബീവഖാസ്, വഹാബ് മരിയ, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, വിനോദ് ജോസ്, മുഹമ്മദ് ഷാഫി, എം എ കെ നജീബ്, സുധീഷ് കപ്രശ്ശേരി, അമല്‍ നാരായണന്‍, നഹാസ് നെടുവന്നൂര്‍, ഷഹനാസ്, സോണി മത്തായി വിനോദ് ജോസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് നിസാം, ബേസില്‍ ജോജി, അമീര്‍ ഷാ, തല്‍ഹത്ത്, അനൂപ്, അനീഷ് ചേനകര, എ കെ ധനേഷ് ജോബി എം എം, മനു മൈക്കിള്‍, അന്‍വര്‍ കുഞ്ചാട്ടുകര, ഇമ്മാനുവല്‍ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!