റോഡ് തകര്‍ച്ച: ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിച്ചു

Web Desk
1 Min Read

ആലുവ: ആലുവ പാലസ് റോഡില്‍ ബാങ്ക് ജംഗ്ഷന്‍ മുതല്‍ പമ്പ് ജംഗ്ഷന്‍ വരെയുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ കാലഹരണപ്പെട്ട ഭൂഗര്‍ഭ ജലപൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിട്ടും റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് പൗരാവകാശ സംരക്ഷണ സമിതി പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിച്ചു.

city exchange

റോഡ് പൊളിച്ച് ആറു മാസത്തോളമായി. പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച ശേഷം വാട്ടര്‍ അതോറിറ്റി പി ഡബ്ല്യു ഡിക്ക് റോഡ് കൈമാറിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. റോഡില്‍ പൊടിശല്യവും ഗതാഗത കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്. റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇരുപത് ദിവസത്തിനകം റോഡ് പുന:സ്ഥാപിക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതിനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ഈ റോഡിനോട്് ചേര്‍ന്ന് അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗസ്റ്റ് ഹൗസ്, മുനിസിപ്പല്‍ ഓഫീസ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപരോധ ശേഷം പി ഡബ്ല്യു ഡി ഡെപ്യൂട്ടി സൂപ്രണ്ടിന് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് കീഴ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചക്കകം റോഡ് നിര്‍മാണം പുന:രാരംഭിക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

നിര്‍മാണ പ്രവര്‍ത്തനത്തില്‍ കാലതാമസം നേരിട്ടാല്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുവാനാന്ന് സമിതി തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധ സമരത്തില്‍ പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, എ വി റോയി, എം എം ഐദ്രോസ് കുട്ടി, ജോണ്‍സന്‍ മുളവരിക്കല്‍, ഹനീഫ കുട്ടോത്ത്, മോഹന്‍ റാവു, സുലൈമാന്‍ അമ്പല പറമ്പ്, ഷെമീര്‍ കല്ലുങ്കല്‍, അബ്ബാസ് തോഷിബാപുരം, നിസാം പുഴിത്തറ, എം ഷാജഹാന്‍, മുഹമ്മദ് ബഷീര്‍, മുസ്തഫ എടയപുറം എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!