തലശ്ശേരി- മാഹി ബൈപ്പാസില്‍ ആദ്യ ദിനംതന്നെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Web Desk
0 Min Read

തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് ആദ്യ ദിവസം തന്നെ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സ്വദേശി നിദാലാണ് (17) മരിച്ചത്.

city exchange

തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ നിദാല്‍ തിങ്കളാഴ്ച രാത്രി ബൈപാസ് കാണാന്‍ കൂട്ടുകാരോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ നിദാല്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിദാലിനെ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share This Article
Leave a Comment
error: Content is protected !!