NEWS
സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന വലിയ ത്യാഗമാണ് അധ്യാപനം

കോലഞ്ചേരി: അധ്യാപനം മഹത്തായ ദൗത്യമാണ്. ജനപഥങ്ങളെ വേദവാക്യങ്ങളിലൂടെ സംസ്്കരിക്കുകയും ഉയര്‍ത്തുകയും ചെയ്ത ദൈവദൂതന്‍മാരുടെ അതേ ദൗത്യം തന്നെയാണ് അധ്യാപകര്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതോപാധി എന്നതിലുപരി സമൂഹത്തെ സംസ്‌കരിച്ച് സൃഷ്ടിച്ചെടുക്കുന്ന വലിയ ത്യാഗമാണ് അധ്യാപകര്‍ ചെയ്യുന്നതെന്നും ആ ദൗത്യ നിര്‍വഹണത്തിലെ കണ്ണികളാണ് അധ്യാപകരെന്നും കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് സി എസ് സിദ്ധിക്ക് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കോലഞ്ചേരി ഉപ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


റജീന ടി കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി റജിന ടി കെ (പ്രസിഡന്റ്), സഫിയ പി എം (വൈസ് പ്രസിഡന്റ്), അബൂ ഹാരിസ് എം എം (ജനറല്‍ സെക്രട്ടറി), സെയ്തു മുഹമ്മദ് എം എ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), ഷംല (ജോയിന്റ് സെക്രട്ടറി), ഷാഹിദ എ എ (ട്രഷറര്‍), ബുഷ്‌റ ഒ (വനിത വിങ് ചെയര്‍ പേഴ്‌സണ്‍), ഖദീജ ബീവി കെ എ (വനിത വിങ് കണ്‍വിനര്‍) എന്നിവരെ തെര ഞ്ഞെടുത്തു. കെ എ ടി എഫ് ജില്ല ജോയിന്റ് സെക്രട്ടറി മുഹമ്മദ് സലിം മേക്കാലടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


