Connect with us

Featured

സിറിയന്‍ ഭരണകൂടത്തിന്റെ നീക്കങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്തു; അമീര്‍ ഉടന്‍ ഡമാസ്‌കസ് സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി

Published

on


ഡമാസ്‌കസ്: പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ നല്ല നീക്കങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്യുന്നുവെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉടന്‍ രാജ്യം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു.

തലസ്ഥാനമായ ഡമാസ്‌കസില്‍ പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് അഹമ്മദ് അല്‍-ഷറയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സിവിലിയന്മാരുടെ സുരക്ഷ, സ്ഥാപനങ്ങളുടെ സ്ഥിരത, പൊതു സേവനങ്ങളുടെ തുടര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളെ ദോഹ പ്രശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിറിയന്‍ ജനതയുടെ വിജയകരമായ വിപ്ലവത്തിന് അമീറിന്റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. സിറിയക്കാര്‍ക്ക് ദോഹയുടെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ചു.

പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍- സിറിയ ബന്ധം പുന:രാരംഭിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സിറിയ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്റെ സ്ഥിരത പുനര്‍നിര്‍മ്മിക്കാനും വികസിപ്പിക്കാനും നിലനിര്‍ത്താനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയോട് യോജിക്കുന്നുവെന്നും പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിന് ഭാവി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സിറിയക്കാര്‍ക്ക് സുസ്ഥിരമായ പൊതു സേവനങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ദോഹ സിറിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


error: Content is protected !!