അല്‍ അറബി സ്‌റ്റേഡിയത്തെ വീര്‍പ്പുമുട്ടിച്ച് സംകൃത പമഗരി

Web Desk
1 Min Read

ദോഹ: അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ അകവും പുറവും നിറഞ്ഞു കവിഞ്ഞ് സംകൃത പമഗരി. ഈദ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൈ മീഡിയ അവതരിപ്പിച്ച സംകൃത പമഗരിയില്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭരാണ് വേദിയിലെത്തിയത്.

city exchange

കണ്ണൂര്‍ ശരീഫ്, താജുദ്ദീന്‍ വടകര, ഷാഫി കൊല്ലം, സജില സലീം, സജിലി സലീം, സലീല്‍ സലീം, റിയാസ് കരിയാട്, ഫാസില ബാനു തുടങ്ങി വന്‍നിരയെ കാണാനും കേള്‍ക്കാനുമെത്തിയവരെ ഉള്‍ക്കൊള്ളാനാവാതെ അക്ഷരാര്‍ഥത്തില്‍ അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയം വീര്‍പ്പുമുട്ടി.

താജുദ്ദീന്‍ വടകരയുടെ നീയാണ് ഫാത്തിമ സദസ്സ് ഇളക്കി മറിച്ചു. അകത്ത് വേദിയില്‍ പാടുന്നവരെ നേരില്‍ കാണാനായില്ലെങ്കിലും പുറത്ത് ആളുകള്‍ തങ്ങളുടെ ഇഷ്ടഗായകരുടെ പാട്ടുകള്‍ ആസ്വദിച്ചു.

ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക- സേവന- കായിക- മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ മുഹമ്മദ് ഈസ എന്ന ഈസക്കയെ ഗായകര്‍ അനുസ്മരിച്ചു. ഈസക്കയുടെ ഓര്‍മയ്ക്കായി താജുദ്ദീന്‍ വടകര അദ്ദേഹത്തിന്റെ പിതാവ് എം കുഞ്ഞിമൂസയുടെ ഗാനം ആലപിച്ചു.

- Advertisement -
Ad image

സ്‌കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേംസിംഗ് ഗായകരെ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!