കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍

Web Desk
1 Min Read

ദോഹ: ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം കെ പി സി സി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടിയില്‍ ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാറിന്റെ അഴിമതിയും ജനവിരുദ്ധ പ്രവൃത്തികളും തുറന്ന് കാട്ടിയതിനും അതിന് നേതൃത്വം കൊടുത്തതിനുമുള്ള പിണറായി സര്‍ക്കാറിന്റെ പകപോക്കലാണ് ഈ നടപടി.

city exchange

ഭീഷണി കൊണ്ടും കള്ളകേസുകള്‍ കൊണ്ടും പ്രതിപക്ഷ നേതാക്കളുടെ വായടിപ്പിക്കാം എന്ന സി പി എം തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തലകുനിക്കുകയില്ല. പിണറായി h`ലീസിന്റെ ഈ കാടന്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന പ്രക്ഷോഭ പരിപാടിക്കള്‍ക്ക് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നല്കും.

Share This Article
Leave a Comment
error: Content is protected !!