ഗറാഫയെ തോല്‍പ്പിച്ച് ദുഹൈല്‍ കപ്പടിച്ചു; കളി കാണാന്‍ അമീറെത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ാതനി അന്‍പതാമത് അമീര്‍ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെത്തി. അല്‍ ഗറാഫയും അല്‍ ദുഹൈലും തമ്മിലായിരുന്നു മത്സരം.

city exchange

ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം തുടങ്ങി നിരവധി മന്ത്രിമാരും ഉന്നതരുമടങ്ങുന്ന നിരവധി പ്രമുഖരും കളി കാണാനെത്തിയിരുന്നു.

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ, അറബ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ നിരവധി തലവന്‍മാര്‍ എന്നിവരും കളി കാണാന്‍ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലുണ്ടായിരുന്നു.

- Advertisement -
Ad image

കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അല്‍ ദുഹൈല്‍ അല്‍ ഗറാഫയെ പരാജയപ്പെടുത്തി. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും അമീര്‍ ട്രോഫിയും സ്വര്‍ണ- വെള്ളി മെഡലുകളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!