

കോഴിക്കോട്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. പൊറ്റമ്മലിലെ മദര്‍ ഒപ്റ്റിക്കല്‍സില്‍ ജോലി ചെയ്യുന്ന മൃദുലയ്ക്ക് (22) നേരെയാണ് ആക്രമണം ഉണ്ടായത്.

പൊള്ളലേറ്റ യുവതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കി വൈകീട്ടോടെ വിട്ടയച്ചു. മൃദുലയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണം നടത്തിയ ഇരിക്കൂര്‍ കൊശവന്‍ വയല്‍ സിന്ധു നിവാസില്‍ വിഷ്ണുവിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തത ശേഷം ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
യുവതിയുടെ പൊള്ളല്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നേര്‍പ്പിച്ച ആസിഡാണ് യുവതിയുടെ തലയിലൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. ആറ് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെങ്കിലും വിഷ്ണു വിവാഹിതനായതോടെ അകന്നു. സമീപകാലത്തായി വിഷ്ണു ഭാര്യയെ ഉപേക്ഷിക്കുകയും മൃദുലയുമായി സൗഹൃദത്തിന് ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ മൃദുല തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് വിഷ്ണു ആസിഡ് ആക്രമണത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റ വിഷ്ണു
വിനേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്തു.

