സില്‍വര്‍ ലൈന്‍: കോഴിക്കോട്ട് വന്‍ പ്രതിഷേധം

Web Desk
1 Min Read

കോഴിക്കോട്: കല്ലായിയില്‍ കെ റെയില്‍ കല്ലിടുന്നതിനെതിരേ വന്‍പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സ്ഥാപിച്ച ഒമ്പത് കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു.

city exchange

കല്ലായി റെയില്‍വേ സ്റ്റേഷന് സമീപമാണ് ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്. ഇതോടൊപ്പം നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആദ്യം ഉദ്യോഗസ്ഥര്‍ സമീപത്തെ വീടുകളില്‍ എത്തി സ്ത്രീകളോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടിലെ പുരുഷന്‍മാരുമായി സംസാരിക്കാന്‍ ആരംഭിച്ചതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തു.

വന്‍ പോലീസ് സന്നാഹത്തോടെയാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കല്ലുകള്‍ നാട്ടാന്‍ കല്ലായ് റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് എത്തിയത്.
ഈ സമയം വീടുകളില്‍ സ്ത്രീകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവരുടെ ചെറുത്തുനില്‍പ്പുകള്‍ വകവയ്ക്കാതെ കല്ലുകള്‍ നാട്ടി. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ബി ജെ പി ജില്ലാ നേതാക്കളും എത്തിയതോടെ പ്രതിഷേധം കനത്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രകടനമായി അതിര്‍ത്തി കല്ലുകള്‍ നാട്ടിയ വീടുകളിലെത്തി കല്ലുകള്‍ പിഴുതെറിയുകയായിരുന്നു. പതിനഞ്ചോളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ അതിര (19)യെ ബീച്ച് ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -
Ad image

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടാകുന്ന
എറ്റവും ശക്തമായ പ്രതിഷേധമാണിത്.

കല്ലായി ഭാഗത്ത് ഭൂഗര്‍ഭ അറയിലൂടെയാണ് പാളമെ
ന്നും ആരുടെയും ഭൂമി പോകില്ലെന്നും ലൊക്കേഷന്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് കല്ലിടുന്നതെന്നും തഹസില്‍ദാര്‍ വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാര്‍ വക വെച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാത്തോട്ടത്തും മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പന്നിയങ്കര പോലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. പ്രതിഷേധം കനത്തതോടെ എം പി എം കെ രാഘവന്‍, സില്‍വര്‍ െൈലന്‍ വിരുദ്ധ സമിതി പ്രസിഡന്റ് ടി ടി ഇസ്മായില്‍, ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, ബി ജെ പി പ്രസിഡന്റ് വി കെ സജീവന്‍ തുടങ്ങിയ നേതാക്കളും രംഗത്തെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!