സഹായക്കമ്മിറ്റി രൂപീകരിച്ചു

Web Desk
2 Min Read

കോഴിക്കോട്: ടാര്‍പോളിനും ഫ്‌ളക്‌സുമുപയോഗിച്ച് നിര്‍മിച്ച ഷെഡില്‍ താമസിക്കുന്ന കുടുംബത്തെ സഹായിക്കാന്‍ അയല്‍പക്കവേദിയും നാട്ടുകാരും ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ പൂളക്കടവ് ചാത്തന്‍ കുളങ്ങര രാമദാസനെയും കുടുംബത്തെയും സഹായിക്കാനാണ് കമ്മിറ്റി.

city exchange

അതി ദയനീയ സാഹചര്യത്തിലാണ് രാമദാസനും ഭാര്യയും കോളജ് വിദ്യാര്‍ഥിയായ മകളും ഹൈസ്‌കൂളില്‍ പഠിക്കുന്ന മകനുമടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ വര്‍ഷങ്ങളായി ഈ ഷെഡില്‍ ഇവര്‍ ദുരിത ജീവിതം നയിക്കുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിനകത്ത് രാത്രി ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്. പ്രാഥമിക കൃത്യനിര്‍വഹണം പോലും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. മഴ പെയ്യുമ്പോള്‍ ഷെഡിനകം വെള്ളത്തില്‍ കുതിരും. പേരിനുപോലും കിടപ്പുമുറിയില്ല. ഇവരുടെ ജീവിതം കാണുന്ന ആരുടെയും കരളലിയിക്കും.

അടുത്ത കാലത്താണ് രണ്ട് സെന്റ് ഭൂമി ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനായത്. ഈ ഭൂമിയില്‍ ചെറിയൊരു വീടാണ് ഇവരുടെ വലിയ സ്വപ്നം. ന്യുമോണിയ ബാധിച്ച് ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്ന രാമദാസിന് ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവില്ല. നിത്യജീവിതം തന്നെ പ്രതിസന്ധിയിലാണ്. കോവിഡും ലോക്ഡൗണും ഉള്ള ഡ്രൈവര്‍ ജോലിയും പ്രതിസന്ധിയിലാക്കി.

മലബാര്‍ ക്രിസ്‌സ്ത്യന്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് മകള്‍. മകന്‍ ജെ ഡി ടി ഇസ്‌ലാം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവരെ താമസയോഗ്യമായ വീട്ടിലേക്ക് പുനരധിവസിപ്പിക്കാന്‍ ‘കടവ് റസിഡന്‍സ് അസോസിയേഷന്‍’ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു.

- Advertisement -
Ad image

രണ്ട് സെന്റ് ഭൂമിയില്‍ 500 സക്വയര്‍ ഫീറ്റില്‍ താഴെ രണ്ട് കിടപ്പു മുറിയും അടുക്കളയുമുള്ള ചെറിയൊരു വീട് ഉദാരമതികളുടെയും സര്‍ക്കാറിന്റേയും സഹകരണത്തോടെ ഇവര്‍ക്ക് നിര്‍മിച്ചു നല്‍കാനാണ് തീരുമാനം. ഇതിനായി കോര്‍പറേഷന്‍ 11-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫെനിഷ കെ സന്തോഷ് രക്ഷാധികാരിയും കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി എച്ച് താഹ ചെയര്‍മാനും കടവ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഷംസുദ്ദീന്‍ ജനറല്‍ കണ്‍വീനറും എസ് എച്ച് കോണ്‍വെന്റ് മേധാവി സിസ്റ്റര്‍ എല്‍സീന ജോണ്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു.

രാമദാസന്റെ പേരില്‍ വെള്ളിമാട്കുന്ന് കനറ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645006337.
RAMADASAN A/C NO 08391010 37286, VELLIMADAKUNNU CANARA BANK Branch, IFSC code CNRB 0000839 District – CALICUT, KERALA —- Google PAY NO 6235 606149.

Share This Article
Leave a Comment
error: Content is protected !!