ഞാന്‍ തിരിച്ചെത്തിയെന്ന് പി.വി അന്‍വര്‍ എം.എല്‍.എ

Web Desk
1 Min Read

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്ബുക്കിലെ എംഎല്‍എയുടെ പ്രതികരണം.

city exchange

ഏറെ നാളുകളായി മണ്ഡലത്തില്‍ കാണാനില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിഹാസം നേരിട്ട എംഎല്‍എ പി വി അന്‍വറിന്റെ സമൂഹമാധ്യമങ്ങളിലെ പുതിയ പോസ്റ്റ് വൈറലാവുന്നു. ഞാന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്റെ ചിത്രമാണ് പി വി അന്‍വര്‍ പങ്കുവച്ചിരിക്കുന്നത്. എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്യുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!