ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും:ഹംദാന്‍ ബിന്‍ മുഹമ്മദ്

Web Desk
1 Min Read

ദുബൈ:അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയുടെ പശ്ചാത്തലത്തില്‍, യുഎഇയും ആഫ്രിക്കയും ഒന്നിച്ച് മുന്നേറുമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

city exchange


എക്‌സ്‌പോ 2020 ദുബായുടെ ഭാഗമായി നടന്ന ആറാമത് ഗ്ലോബല്‍ ബിസിനസ് ഫോറത്തിന്റെ ആഫ്രിക്ക 2021 ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയില്‍ ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പങ്കെടുത്തു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന വിപണികളെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ‘ട്രേഡീഷന്‍ ത്രൂ ട്രേഡ്’ എന്ന പ്രമേയത്തിലാണ് ഫോറം നടക്കുന്നത്. ലോകമെമ്പാടുമുള്ള 400 ലധികം നഗരങ്ങളുമായി ദുബൈയെ ബന്ധിപ്പിക്കുന്നതിന് പുതിയ ഷിപ്പിംഗും എയര്‍ റൂട്ടുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!