ദേശീയ പ്രീപെയ്ഡ് കാര്‍ഡ് ഹിമ്യാന്‍ അവതരിപ്പിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

Web Desk
1 Min Read

ദോഹ: രാജ്യത്ത് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ഖത്തരി നാഷണല്‍ പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡ് ഹിമ്യാന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

city exchange

പുരാതന അറേബ്യയിലെ വ്യാപാരികള്‍ ഉപയോഗിച്ചിരുന്ന മണി ബാഗിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ആഗോള പേയ്മെന്റ് നെറ്റ്വര്‍ക്കുകള്‍ നല്‍കുന്ന ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് സമാനമാണിത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ പുതിയ ചുവടുവെയ്പാണ് ഇതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

മിനിമം ബാലന്‍സ് ആവശ്യമില്ല, കോണ്‍ടാക്ട് ലെസ്, എല്ലാ സെയില്‍ പോയിന്റുകളിലും എ ടി എമ്മുകളിലും പ്രാദേശിക ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ഇടപാടുകള്‍ അനുവദിക്കുന്നു, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും, എന്‍ എ പി എസ് നെറ്റ്വര്‍ക്ക് വഴി പ്രാദേശികമായി ഇടപാടുകള്‍ നടത്തുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതം, ഇഷ്യൂ ചെയ്യുന്നവര്‍ക്കും ഏറ്റെടുക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും കുറഞ്ഞ ഇടപാട് ഫീസ് തുടങ്ങിയ ഗുണങ്ങള്‍ കാര്‍ഡിനുണ്ട്.

Share This Article
Leave a Comment
error: Content is protected !!