

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ പി സി സി സസ്‌പെന്റ് ചെയ്തു.
അക്രമത്തിന് നേതൃത്വം നല്കിയെന്ന് ദൃശ്യങ്ങളിലൂടെയും മൊഴിയിലൂടെയും ബോധ്യപ്പെട്ടതിനാല്‍ മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് അഡ്വ. ജി സി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജീവന്‍ തിരുവച്ചിറ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ 13ന് സ്വകാര്യ ഹോട്ടലില്‍ നടന്ന നെഹ്‌റു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ കെ പി സി സി മുന്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ സി വി കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴി എന്നിവരെ ഡി സി സി അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു.
കൂടാതെ സംഭവത്തില്‍ ജാഗ്രതക്കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യും.

സംഭവ സ്ഥലത്തുണ്ടായിരുന്ന മുന്‍ ഡി സി സി പ്രസിഡണ്ട് യു രാജീവന്‍ മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തണമെന്നും കെ പി സി സി അധ്യക്ഷന്‍ നിര്‍ദേശിച്ചു.

