അതിര്‍ത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചു

Web Desk
1 Min Read

പറവൂര്‍: പറവൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളായ പെരുമ്പടന്ന, ചിറ്റാറ്റുകര എന്നിവിടങ്ങളില്‍ റോട്ടറി ക്ലബ് ഓഫ് റോയല്‍ ഹെറിറ്റേജ് പറവൂരിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

city exchange

ക്ലബ് പ്രസിഡണ്ട് സി.പി.മോഹന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ പറവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, മികച്ച സംരംഭകനുള്ള അവാര്‍ഡ് നേടിയ സി സി ഗ്രൂപ്പ് എ ംഡി സി ആര്‍ ജേക്കബ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.

വിവിധ മേഖലകളില്‍ പ്രതിഭകളായ റോട്ടറി അംഗങ്ങളെയും അവരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. ക്ലബ് സെക്രട്ടറി ബിജു വട്ടത്തറ, അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് വിജയ്, എസ് ഐ ഷാഹുല്‍ ഹമീദ്, സതീഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!