ഷാര്‍ജ പുസ്തകമേളില്‍ പ്രകാശനത്തിനൊരുങ്ങി ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങള്‍

Web Desk
1 Min Read

ദോഹ: പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങള്‍ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനത്തിന്. മികച്ച മലയാളം പോഡ്കാസ്റ്റിനുള്ള യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ച വിജയമന്ത്രങ്ങളുടെ നാല് ഭാഗങ്ങളും സക്സസ് മെയിഡ് ഈസി എന്ന ഇംഗ്ലീഷ് പുസ്തകവുമാണ് പ്രകാശനത്തിന് തയ്യാറാകുന്നത്.

city exchange

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. ഷാര്‍ജ പുസ്തകമേള നാല്‍പതാം എഡിഷന്‍ നവംബര്‍ മൂന്നു മുതല്‍ 13 വരെയാണ് അരങ്ങേറുക. വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗം കഴിഞ്ഞ വര്‍ഷത്തെ ഷാര്‍ജ പുസ്തക മേളയിലാണ് പ്രകാശനം ചെയ്തത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റായും റേഡിയോ മലയാളം ശുഭദിനം പരിപാടിയായും പ്രചാരം നേടിയ വിജയമന്ത്രങ്ങളുടെ പുതിയ നാല് ഭാഗങ്ങളും ഏറെ സവിശേഷമാണെന്ന് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം വി അക്ബര്‍ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന കഥകളും വിവരണങ്ങളുമാണ് പരമ്പരയയുടെ പ്രത്യേകത.

- Advertisement -
Ad image

സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പ്രത്യേകമായി പരിഗണിച്ചാണ് സക്സസ് മെയിഡ് ഈസി തയ്യാറാക്കിയിരിക്കുന്നത്. പഠനത്തിലും കരിയറിലും ജീവിതത്തിലും വിജയിക്കാനാവശ്യമായ ചേരുവകളെ ലളിതമായ ഇംഗ്ലീഷില്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.

Share This Article
Leave a Comment
error: Content is protected !!