വന്ദേഭാരത് നവദിന പരിപാടികള്‍ സമാപിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് ഐ സി സി സംഘടിപ്പിച്ച വന്ദേഭാരത് നവദിന പരിപാടികള്‍ സമാപിച്ചു.

city exchange

ഒക്ടോബര്‍ ഒന്നിന് ഐ സി സി യൂത്ത് വിംഗിന്റെ ബീച്ച് ശുചീകരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

ഗാന്ധി ജയന്തി ദിനത്തില്‍ ക്വിസ് പരിപാടി സംഘടിപ്പിച്ചു. ദോഹ മുന്‍സിപ്പല്‍ അധികൃതരുമായി ചേര്‍ന്ന് ഐ സി സി യൂത്ത് വിംഗും എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളും മതാര്‍ ഖദീമിലെ ചെടികള്‍ നട്ടുപിടിപ്പിച്ചു. സമന്വയം നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.

- Advertisement -
Ad image

ഐ സി സി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഗീത നിശയും ഭക്ഷ്യസ്റ്റാളുകളും ഒരുക്കി.
ഭംഗിയ പരിഷത്ത് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഭാരത ഭാഗ്യവിദാത ദേശഭക്തിഗാനം, ഐ ഡബ്ല്യു കെയുടെ നൃത്ത സംഗീത പരിപാടി, ഖത്തര്‍ തമിഴ് സംഘത്തിന്റെ മഹാകവി ഭാരതിയാര്‍ സെന്റിനറി സ്‌കിറ്റ്, തെലുങ്കാന ജാകൃതിയുടെ ബതുകമ്മ തുടങ്ങിയവ അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!