

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ് മാനിയ സംഘടിപ്പിച്ചു. ഒന്‍പത്, പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം. തഹാനിയ, അഫീഫ ബിന്‍ത് മുസ്തഫ, കൃഷ്‌ണേന്ദു വേണുഗോപാല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ക്രിസ് സൈമണ്‍ ഡെന്നി, അശ്കര്‍ മുഹമ്മദ്, മിലാന്‍ മാത്യു എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഉദ്ഘാടനം ചെയ്തു. രുചിക കുസുമ ക്വിസിന് നേതൃത്വം നല്കി. മുരളീധരന്‍ നായര്‍, അനു കെ എസ് എന്നിവര്‍ക്കാണ് സ്‌കൂള്‍ ക്വിസ് ടീമിന്റെ ചുമതല.
