

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്കൂളിലെ നാലാം ഗ്രേഡ് വിദ്യാര്‍ഥി ജോഹാന്‍ ജോബ്സി ജി സി സി അണ്ടര്‍ ഒന്‍പത് ഇന്റര്‍സ്കൂള്‍ ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ ചാംപ്യനായി.

ആറ് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോഹന്‍ ജോബ്സി ഫൈനല്‍ റൗണ്ടില്‍ ഡി പി എസ് ഷാര്‍ജയിലെ വിദ്യാര്‍ഥിക്കെതിരെയാണ് വിജയം വരിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ജോഹാന്‍ ജോബ്സിയെ അഭിനന്ദിച്ചു.
