
ദോഹ: ഖാഫ്‌കോയിലെ മുന്‍ ജീവനക്കാരന്‍ റാഫേല്‍ ജോയ് തലക്കോട്ടൂര്‍ (ജോയ് റാഫേല്‍) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

1972 മുതല്‍ ഖത്തറിലുള്ള ജോയ് റാഫേല്‍ നാല്‍പത് വര്‍ഷത്തിലേറെ ഖാഫ്‌കോ ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മേരി ജോയിയാണ് ഭാര്യ.

മക്കള്‍: ജോസഫ് ജോയ് (സ്വകാര്യ കമ്പനി ജീവനക്കാരന്‍, ഖത്തര്‍), ഡോ. ആന്റണി ജോയ് (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍). മരുമക്കള്‍: തെരേസ ജോസഫ്, ചിന്ദു ആന്റണി.
സംസ്‌ക്കാര ചടങ്ങുകള്‍ ആഗസ്റ്റ് 14ന് എറണാകുളം ഇടപ്പള്ളി ഫൊറോന ചര്‍ച്ചില്‍ വൈകിട്ട് നാലിന് നടക്കും.

