

പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം രോഗ ബാധിതനായി ചികിത്സയിലുള്ള രാമന്തളിയിലെ ഏഴിമലയ്ക്ക് സമീപം താമസക്കാരനായ കുര്യാച്ചന്റെ ചികിത്സാര്‍ഥമുള്ള ധന സഹായം പി എസ് വി ഖത്തര്‍ ഘടകം മുഖ്യ രക്ഷാധികാരി സതീശന്‍ കോളിയാട്ട് കൈമാറി.

ചടങ്ങില്‍ സുരേഷ് രാമന്തളി അധ്യക്ഷത വഹിച്ചു. കെ വി മോഹനന്‍ സ്വാഗതം പറഞ്ഞു. പി എസ് വിയുടെ കള്‍ച്ചറല്‍ വിംഗ് സെക്രട്ടറി ഷിജു ആര്‍ കാനായി, പി എസ് വി ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ പി രാജേന്ദ്ര കുമാര്‍, എന്‍ അബ്ദുള്‍ റഹ്മാന്‍ കാങ്കോല്‍, ദുര്‍ഗദാസ് കെ, വി മുരളീധരന്‍, ധന്യ സതീശന്‍, സുരേന്ദ്രന്‍ കേളോത്ത്, കുറുവാട്ടില്‍ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുര്യാച്ചന്റെ സഹോദരി ബിന്‍സി ക്യാഷ് ഏറ്റുവാങ്ങി.
