ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഷുഹൈബിനെ അനുസ്മരിച്ചു

Web Desk
1 Min Read

ദോഹ: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ നാലാം രക്തസാക്ഷിത്വദിനത്തില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി പ്രസിഡണ്ട് ബി വി ശ്രീനിവാസ് വെബിനാറിലൂടെ ഉദ്്ഘാടനം ചെയ്തു.

city exchange

ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഷുഹൈബിന്റെ ഓര്‍മ്മകളും സംഘടനാ പ്രവര്‍ത്തനരംഗത്ത് പുലര്‍ത്തി വന്ന നിശ്ചയദാര്‍ഡ്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച പ്രതിബദ്ധതയും എന്നും പ്രചോദനമായി നിലനില്ക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബി വി ശ്രീനിവാസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഷുഹൈബിന്റെ കൊലയാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി സി ബി ഐ അന്വേഷണം തടയിടാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി വരുന്ന പിണറായി സര്‍ക്കാറിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല എന്ന് വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു.

- Advertisement -
Ad image

ആരുടെ മുന്നില്‍ തലതാഴ്ത്താതെ നെഞ്ച് വിരിച്ച് കൊണ്ട് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി നിലനിന്ന പ്രിയ സഹോരനായിരുന്നു ഷുഹൈബ് എന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്, കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറി മിവാ ജോളി തുടങ്ങിയ നേതാക്കള്‍ ഷുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, കെ കെ ഉസ്മാന്‍, സുരേഷ് കരിയാട്, കെ വി ബോബന്‍, എ പി മണികണ്ഠന്‍, നിയാസ് ചെരിപ്പത്ത്, വിപിന്‍ മേപ്പയ്യൂര്‍, അഷ്‌റഫ് കോഴിക്കോട്, അബ്ദുറഹ്മാന്‍, ഷമീര്‍ പുന്നൂരാന്‍, ഷിബു സുകുമാരന്‍, അഷ്‌റഫ് നന്നംമുക്ക്, ഡേവിസ് ഇടശ്ശേരി, നിയാസ് കൈപ്പങ്ങല്‍, മുഹമ്മദ് എടയ്യന്നൂര്‍, മുബാറക്ക് അബ്ദുല്‍ അഹദ്, അബ്ദുല്‍ റഷീദ്, അഭിഷേക് മാവിലായി, സഫീര്‍ കരിയാട്, സജിത് അബ്ദുല്ല എന്നിവര്‍ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. ് ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!