ഖത്തരികള്‍ യുക്രൈനിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് മന്ത്രാലയം

Web Desk
0 Min Read

ദോഹ: ഏറെ അത്യാവശ്യമല്ലെങ്കില്‍ യുക്രൈനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഖത്തറിലെ പൗരന്മാരോട് ആവശ്യപ്പെട്ടു.

city exchange

അത്യാവശ്യമാണെങ്കില്‍ പൗരന്മാര്‍ കോണ്‍സുലാര്‍ അഫയേഴ്‌സ് വിഭാഗവുമായും ഖത്തറിലെ യുക്രൈന്‍ എംബസിയുമായും ബന്ധപ്പെടണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. കുവൈത്തും ജോര്‍ജാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൗരന്മാരോട് യുക്രൈനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കീവും മോസ്‌കോയും തമ്മിലുളള സംഘര്‍ഷം കനത്തതോടെയാണ് തീരുമാനം.

Share This Article
Leave a Comment
error: Content is protected !!