ദോഹ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ യുവത ബുക്ക് ഹൗസ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: മുപ്പത്തി അഞ്ചാമത് ദോഹ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്ന കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണാലയമായ യുവത ബുക്ക് ഹൗസിന്റെ സ്റ്റാള്‍ കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. എ അബ്ദുസ്സലാം സുല്ലമി രചിച്ച സമ്പൂര്‍ണ ഹദീസ് ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശനം കെ എന്‍ സുലൈമാന്‍ മദനി അബ്ദുല്‍ റഹീം ഫാറൂഖിക്ക് നല്‍കി നിര്‍വഹിച്ചു.

city exchange

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് ഇരിട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, ട്രഷറര്‍ താജുദ്ധീന്‍ മുല്ലവീടന്‍, അബ്ദുല്‍ നസീര്‍ പാനൂര്‍, അമീര്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.

ബുക്ക് ഫെയറില്‍ എച്ച്5 15ല്‍ പ്രവര്‍ത്തിക്കുന്ന ‘യുവത’ സ്റ്റാളില്‍ ഖുര്‍ആന്‍ പരിഭാഷ, ഹദീസ് ഗ്രന്ഥങ്ങള്‍, ചരിത്രം, സാമൂഹികം, സംസ്‌കാരികം, ബാല സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള നിരവധി പൂസ്തകങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. അതോടൊപ്പം സ്റ്റാളില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ നാട്ടിലെ വിലാസത്തില്‍ എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് ബുക്ക് ഫെയര്‍. മേയ് 23ന് സമാപിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!