ഇന്‍കാസ് ഖത്തര്‍- നോര്‍ക്ക കെയര്‍ പ്ലസ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
2 Min Read

ദോഹ: പ്രവാസി മലയാളികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ നോര്‍ക്ക കെയര്‍ പ്ലസ് പ്രവാസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്നതിനായി ഇന്‍കാസ് ഖത്തര്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വഹിച്ചു.

city exchange

തുമാമയിലെ ഇന്‍കാസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതം ആശംസിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയെയും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു.

ഇന്‍കാസ് രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബത്തേരി നന്ദി പറഞ്ഞു.

ഇന്‍കാസ് ഭാരവാഹികളായ സി വി അബ്ബാസ്, ഈപ്പന്‍ തോമസ്, സിറാജ് പാലൂര്‍, മനോജ് കൂടല്‍, ബി എം ഫാസില്‍, ഷിബു സുകുമാരന്‍, ഷാജി കരുനാഗപ്പള്ളി, ലിയോ തോമസ്, അഡ്വ. മഞ്ജൂഷ ശ്രീജിത്ത്, സര്‍ജിത്ത് കുട്ടംപറമ്പത്ത്, ഫാസില്‍ അബൂബക്കര്‍, എഡ്വിന്‍ സെബാസ്റ്റിയന്‍, ജോബി തോമസ്, അസീസ് പുറായില്‍, ബിനു ചന്ദ്രന്‍, സലിം ഇടശ്ശേരി, സി ടി സിദ്ധിഖ്, അന്‍ഹര്‍ ടി എ, അജറ്റ് അബ്രഹാം, ഷെമീര്‍ മട്ടന്നൂര്‍, മൊയ്തീന്‍ ഷാ, ഹരീഷ് കുമാര്‍, ജിന്‍സ് ജോസ്, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ജില്ലാ കമ്മിറ്റി ഭാരവഗികളും വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

- Advertisement -
Ad image

തികച്ചും സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിന് യാതൊരുവിധ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 60062530, 33309332 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പദ്ധതിയുടെ ആനുകൂല്യങ്ങളെക്കുറിച്ചും അപേക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. ഇന്‍കാസ് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് സെപ്റ്റംബര്‍ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുമെന്നും ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!