മന്‍സൂറ കെട്ടിട ദുരന്തം; നാലാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി

Web Desk
1 Min Read

ദോഹ: മന്‍സൂറ ബിന്‍ ദിര്‍ഹമില്‍ കെട്ടിടം തകര്‍ന്ന് മരിച്ച നാലാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മദുട്ടി (45)യുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രിയോടെ കണ്ടെത്തിയത്. നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍, കാസര്‍ക്കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് എന്നവരാണ് കെട്ടിടം തകര്‍ന്ന് മരിച്ച മറ്റു മലയാളികള്‍.

city exchange

ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രയിലെ ചീരന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍ നബി ശൈഖ് ഹുസൈന്‍ (61) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതുവരെയായി കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി.

ബുധനാഴ്ച രാവിലെയാണ് ബിന്‍ ദിര്‍ഹമില്‍ നാലുനില കെട്ടിടം തകര്‍ന്നത്.

Share This Article
Leave a Comment
error: Content is protected !!